മലപ്പുറം : മലപ്പുറത്തെ മതവൽക്കരിക്കരുത് എന്ന് വനിതാ സാഹിതി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മലപ്പുറത്തെ മതവൽക്കരിക്കാനുള്ള മതരാഷ്ട്ര വാദികളുടെ ശ്രമത്തെ മലപ്പുറം ചെറുത്തു തോൽപ്പിക്കണമെന്നും വനിതാസാഹിതി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കവി ധന്യ വേങ്ങച്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്തു . ജില്ല വൈസ് പ്രസിഡന്റ് പി.ജി. സർഗ്ഗ അദ്ധ്യക്ഷയായി. സംസ്ഥാന നിർവാഹക സമിതി അംഗം കെ.കെ. ലതിക സംഘടന റിപ്പോർട്ടും ജില്ലാ സെക്രട്ടറി ഡോ. സ്മിത പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഭാരവാഹികൾ: ശോഭനകുമാരി (പ്രസിഡന്റ്),
സുഹ്റ കൂട്ടായി, പി.ജി.സർഗ, കെ.ടി. രാധ (വൈസ് പ്രസിഡന്റ്), ഡോ. സ്മിത (സെക്രട്ടറി)
എം.കെ. ഉഷ , വി.പി. ബിന്ദു , പത്മലത, ആരിഫ(ജോ. സെക്രട്ടറി), എൻ.ഉഷ(ട്രഷറർ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |