തിരൂർ:പുറത്തൂര്‍,ചമ്രവട്ടം പ്രദേശങ്ങളിൽ നടന്ന കാട്ടുപന്നി ആക്രമണത്തിൽ വൃദ്ധനടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു.മുട്ടനൂര്‍ ഉണ്ടപ്പടി സ്വദേശി വളവത്ത് കമ്മു(73),ചമ്രവട്ടം സ്വദേശി മാടമ്പത്തുപറമ്പ് മണി (58),കാലടി സ്വദേശി മുഹമ്മദ് കുട്ടി എന്നിവർക്കാണ് പരിക്കേറ്റത്.
വ്യാഴാഴ്ച രാവിലെ 8.30 ടെയാണ് കമ്മുവിനെ പന്നി ആക്രമിച്ചത്. പശുവിന് പുല്ലരിഞ്ഞ് വരുന്നതിനിടെ വീടിന് സമീപമുള്ള പഞ്ചായത്ത് റോഡില്‍ വച്ചായിരുന്നു ആക്രമണം.കമ്മുവിന്‍റ കൂടെയുണ്ടായിരുന്ന പേരമകന്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കമ്മുവിനെ(73) തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കാവിലക്കാട് അങ്ങാടിയിൽ വച്ചാണ് സ്കൂട്ടർ യാത്രക്കാരനായ കാലടി സ്വദേശി മുഹമ്മദ് കുട്ടിക്ക് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. മുട്ടനൂർ സ്വദേശി മുസ്ലിയാർ കളത്തിൽ നസീറിൻ്റെ ഓട്ടോറിക്ഷയാണ് തകർത്തത്. യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ഓട്ടോയുടെ മുന്നിലേക്ക് റോഡരികിൽ നിന്നും പന്നി ചാടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ സമീപത്തെ കാനയിലേക്ക് ചരിഞ്ഞെങ്കിലും ഡ്രൈവറും മൂന്ന് യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു.
രാവിലെ ഒമ്പതോടെയാണ് ചമ്രവട്ടം സ്വദേശിയായ മാടമ്പത്ത് പറമ്പ് മണിയെ (58) പന്നി ആക്രമിച്ചത്.മണി തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |