വളാഞ്ചേരി: ഇരിമ്പിളിയം പഞ്ചായത്തിലെ പുറമണ്ണൂരിൽ ആറാം വാർഡിൽ ഉൾപ്പെട്ട പുറമണ്ണൂർ സി.എച്ച്. റോഡ് നാടിന് സമർപ്പിച്ചു.റോഡിന്റെ ശോചനീയാവസ്ഥ കാരണം പ്രദേശവാസികൾ ഏറെ പ്രയാസത്തിലായിരുന്നു. പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ രണ്ട് ലക്ഷം രൂപ വകയിരുത്തിയാണ് ആദ്യഘട്ടത്തിൽ റോഡ് കോൺക്രീറ്റ് ചെയ്ത് പദ്ധതി നടപ്പിലാക്കിയത്. വാർഡ് മെമ്പറും പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ്യനുമായവി.ടി.അമീറിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഷഹനാസ് റോഡ് നാടിന് സമർപ്പിച്ചു.പഞ്ചായത്ത് അംഗം സൈഫുന്നീസ, അഹമ്മദ് കുട്ടി പൊറ്റയിൽ, ടി.ടി.മജീദ്, ടി.പി.ഹംസു, എ.വി. മുഹമ്മദ് കുട്ടി, സലാം കാരാട്ട്, പി.നൗഷാദ്, ടി.ടി. സൈതാലി, പി.കെ.മുഹമ്മദ് കുട്ടി, പി.ഉണ്ണീൻകുട്ടി,സിദ്ധീഖ് പൊട്ടക്കാവിൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |