കിഴിശ്ശേരി: തവനൂർ ജി.എം.എൽ.പി സ്‌കൂളിൽ ശതാബ്ദി ആഘോഷവും പൂർവാദ്ധ്യാപക പൂർവ വിദ്യാർത്ഥി സംഗമവും നടത്തി. മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ശതാബ്ദി സ്മരണിക വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നജ്മ ബേബി പ്രകാശിപ്പിച്ചു. രക്ഷിതാക്കളുടെ മാഗസിൻ പി.ടി. ശിന്നക്കുട്ടൻ പ്രകാശിപ്പിച്ചു. ടി.വി. കൃഷ്ണപ്രകാശ് മുഖ്യപ്രഭാഷണം നിർവഹിച്ചു. വാർഡ് മെമ്പർ ടി. സുലൈമാൻ അദ്ധ്യക്ഷനായി. പ്രധാനാദ്ധ്യാപകൻ സി എ അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് മെമ്പർ എൻ.സി. അഷറഫ്, പി.ടി.എ പ്രസിഡന്റ് പി. സാലിം, സി.ആർ.സി കോഓർഡിനേറ്റർ പി പ്രശാന്ത്, അനുഷ, സി.എ. വിപിൻ, എ.പി. രഹന, ഡി.ടി. അബ്ദുസ്സലാം, കെ. നജ്മ, സി.എ. രാമചന്ദ്രൻ, ടി.സുലൈമാൻ, എ.ടി. കരീം, ഡി. ഷാജിദ്, ജിതീഷ് പാമ്പാടി, രാധാകൃഷ്ണൻ, ടി. ബുഷറ, ഷാക്കിർ ഹുസൈൻ, പി.പി. സുമയ്യ എന്നിവർ സംസാരിച്ചു.തുടർന്ന് കുട്ടികളുടെ കലാവിരുന്ന് നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |