ചേളാരി: റംസാൻ അവധി കഴിഞ്ഞ് മദ്രസകൾ ഇന്ന് തുറക്കും. 12 ലക്ഷത്തോളം വിദ്യാർത്ഥികൾ പഠനത്തിനായി ഇന്ന് മദ്രസകളിലെത്തും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ സംസ്ഥാനത്തിനകത്തും പുറത്തുമായി പ്രവർത്തിക്കുന്ന 10948 മദ്രസകളിൽ ജനറൽ കലണ്ടർ പ്രകാരമുള്ളവയാണ് ഇന്ന് തുറന്നു പ്രവർത്തിക്കുക. സ്‌കൂൾ കലണ്ടർ പ്രകാരമുള്ള മദ്രസകൾ ജൂൺ രണ്ടിനാണ് തുറക്കുക. ഒന്നുമുതൽ നാല് വരെ ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠപുസ്‌കങ്ങളുമായാണ് കുട്ടികൾ പഠനത്തിനെത്തുന്നത്. പഠനാരംഭത്തിന്റെ ഭാഗമായി 'മിഹ്റജാനുൽ ബിദായ' എന്ന പേരിൽ മദ്രസകളിൽ വിപുലമായ പ്രവേശനോത്സവങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |