മലപ്പുറം: ഗാർഹിക പ്രസവത്തെ പ്രോത്സാഹിപ്പിക്കുന്ന സംഘടനാ നേതൃത്വത്തിനെതിരെ പൊലീസ് നടപടി സ്വീകരിക്കാത്തത് പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ.കെ. സുരേന്ദ്രൻ പറഞ്ഞു. ഗാർഹിക പ്രസവത്തിന് പ്രേരിപ്പിക്കുന്ന പ്രസംഗം നടത്തുകയും അതിന് മതത്തിന്റെ പരിവേഷം നൽകുകയും ചെയ്യുന്നവർക്കെതിരെ നടപടിയുണ്ടാവുന്നില്ല. സർക്കാർ ആരെയാണ് ഭയക്കുന്നത് എന്ന് വ്യക്തമാക്കണം. രാജ്യത്ത് ഏറ്റവും കൂടുതൽ മാതൃശിശു മരണനിരക്കുള്ള ജില്ല എന്ന പഠന റിപ്പോർട്ടിന്റെ സാഹചര്യത്തിൽ മുസ്ലിം പണ്ഡിത നേതൃത്വം വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രി വിഷയത്തിൽ മൗനം വെടിയണമെന്നും കെ.കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |