മലപ്പുറം: ഹിന്ദി അധ്യാപക് മഞ്ച് (ഹം) മെമ്പർഷിപ്പ് ക്യാമ്പയിന് ജില്ലയിൽ തുടക്കം കുറിച്ചു. എ.യു പി സ്‌കൂളിൽ നടന്ന ക്യാമ്പയിൻ സംസ്ഥാന ട്രഷറർ വിനോദ് കുരുവമ്പലം ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു .സംസ്ഥാന ഐ ടി കോർഡിനേറ്റർ കെ എ ഹാരിസ് ഇ ടി സമീറ തൗഫീഖിന് ആദ്യ മെമ്പർഷിപ്പ് കൈമാറി. സംസ്ഥാന സമിതി അംഗം എ അലി സത്താർ, ജില്ലാ പ്രസിഡന്റ് എ റഫീഖ് , സെക്രട്ടറി രഞ്ജിത്ത് എസ് കെ എം , ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ വി ഫവാസ് , എ കെ മഞ്ജു, മലപ്പുറം ഉപജില്ലാ സെക്രട്ടറി സയ്യിദ് ഫാസിൽ, ട്രഷറർ എ സിദ്ദീഖ് , ഐ ടി കോർഡിനേറ്റർ കെ വിഷ്ണുരാജ് , വൈസ് പ്രസിഡണ്ട് കെ പി സുബൈർ എന്നിവർ സംസാരിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |