നിലമ്പൂർ: കാടും മലയും അരുവികളുമായി വിനോദ സഞ്ചാരികളെ മാടിവിളിച്ച് കക്കാടം പൊയിൽ. നിലമ്പൂർ വനം വകുപ്പും കൂടരഞ്ഞി ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന കക്കാടംപൊയിൽ നായാടംപൊയിൽ കുരിശുമല ഇക്കോ ടൂറിസം പദ്ധതിയ്ക്ക് ധാരണയായി.
വനം മന്ത്രി എ.കെ ശശീന്ദ്രൻ കഴിഞ്ഞദിവസം പങ്കെടുത്ത അവലോകന യോഗത്തിലാണ് ധാരണ. ഇക്കോ ടൂറിസം പദ്ധതി പ്രദേശവാസികൾക്ക് വരുമാനമാർഗം തുറന്നുകൊടുക്കുമെന്ന് മന്ത്രി പറഞ്ഞു. ഇക്കോ ടൂറിസത്തിന്റെ വിശദ പദ്ധതി രേഖ തയ്യാറാക്കാനും കക്കാടംപൊയിലിൽ ലഭ്യമായ റവന്യു ഭൂമിയിൽ ഫ്ലവർവാലി നിർമ്മിക്കുന്നതിനും യോഗത്തിൽ തീരുമാനമായി.
കക്കാടംപൊയിൽ ഇക്കോ ടൂറിസം
കക്കാടംപൊയിൽ ഇക്കോ ടൂറിസം പദ്ധതി വനം വകുപ്പും കൂടരഞ്ഞി ഗ്രാമപഞ്ചായത്തും സംയുക്തമായാണ് നടപ്പാക്കുക. 18.3 ഹെക്ടർ വരുന്ന പദ്ധതി നിർദ്ദേശിക്കുന്ന കക്കാടം പൊയിൽ നായാടംപൊയിൽ വനഭാഗം, സമുദ്ര നിരപ്പിൽ നിന്ന് 2200 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. തണുത്ത കാലാവസ്ഥയും കുന്നിൻ മുകളിൽ കോട മൂടി കിടക്കുന്നതും പുൽമേടുകളും പാറക്കൂട്ടങ്ങളും നിറഞ്ഞ വനപ്രദേശം സഞ്ചാരികൾക്ക് നല്ല കാഴ്ചാനുഭവം സമ്മാനിക്കും.
കക്കാടംപൊയിൽ ഇക്കോ ടൂറിസം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |