വേങ്ങര: ഇരിങ്ങല്ലൂർ മജ്മഅ് കോറൽ ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ നിർവഹിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി സൂവനീർ പ്രകാശനവും ആത്മീയ പ്രഭാഷണവും നടത്തി. പി.കെ.എം സഖാഫി ഇരിങ്ങല്ലൂർ അദ്ധ്യക്ഷത വഹിച്ചു. ഷറഫുദ്ദീൻ സഖാഫി കുറ്റിപ്പുറം മുഖ്യപ്രസംഗം നടത്തി. സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി കടലുണ്ടി സമാപന പ്രാർത്ഥനയ്ക്ക് നേതൃത്ത്വം നൽകി. ഖാസി ഒ.കെ കുഞ്ഞാപ്പു ഖാസിമി, അലിയാർ ഹാജി കക്കാട്, കെ പി യൂസഫ് സഖാഫി കുറ്റാളൂർ, ഇബ്രാഹീം ബാഖവി ഊരകം സംബന്ധിച്ചു. ഫാമിലി സംഗമം അബ്ദുൽ ഖാദിർ അഹ്സനി മമ്പീതി ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |