വേങ്ങര : വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാ ഹോമും കുടുംബശ്രീയും സംയുക്തമായി 'സന്തോഷകരമായ പെൺ വാർദ്ധക്യം ' എന്ന തലക്കെട്ടിൽ വയോവനിതകൾക്ക് വേണ്ടി പ്രത്യേക ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റി വിമൻസ് സ്റ്റഡീസ് ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസർ ലയന ആനന്ദ് ക്ലാസിന് നേതൃത്വം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. കുഞ്ഞുമുഹമ്മദ് അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എ.കെ. സലീം, ആരിഫാ മടപള്ളി, ഫെസിലിറ്റേറ്റർ എ.കെ. ഇബ്രാഹിം, ജി.ആർ.സി കൗൺസിലർ മൃദുല, സി.ഡി.എസ് മെമ്പർമാരായ എ ഗീത, കെ.പി. ഗൗരി, എം. റൈഹാനത്ത്, എ. സുബൈദ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |