വേങ്ങര: നാലു ദിവസങ്ങളിലായി നടന്നുവന്ന ഇരിങ്ങല്ലൂർ മജ്മഅ് കോറൽ ജൂബിലി സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം
കേരള മുസ്ലീം ജമാഅത്ത് ജില്ലാ അദ്ധ്യക്ഷൻ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഓൺലൈൻ വഴി പ്രസംഗിച്ചു. 30-ാം വാർഷിക ഭാഗമായി പ്രഖ്യാപിച്ച പാവപ്പെട്ടവർക്ക് വീട് നൽകുന്ന പദ്ധതിയായ ദാറുൽ ഖൈർ ഭവന സമർപ്പണവും നടന്നു. പി.കെ.എം.സഖാഫി ഇരിങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. മജ്മഅ് നിർമ്മിച്ച അഞ്ചാമത്തെ ദാറുൽ ഖൈർ
സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ തങ്ങൾ മുത്തന്നൂർ,കേരള മുസ്ലീം ജമാഅത്ത് ജില്ലാ സെക്രട്ടറി ഊരകം അബ്ദുറഹ്മാൻ സഖാഫി, യൂസുഫ് സഖാഫി കുറ്റാളൂർ, ഒ.കെ.കുഞ്ഞാപ്പു ഖാസിമി, സാമൂഹ്യപ്രവർത്തകൻ സബാഹ് കുണ്ടുപുഴക്കൽ, ഗ്രാമപഞ്ചായത്ത് അംഗം സി.കുഞ്ഞമ്മദ്, പി. പി.മുജീബ് റഹ്മാൻ വടക്കേമണ്ണ, പി.അബ്ദുറഹീം മുസ്ലിയാർ, പി.സി.എച്ച് അബൂബക്കർ സഖാഫി, അബ്ദുസലാം സഖാഫി, എം.കെ.അഹമ്മദ് നിസാമി സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |