കാളികാവ്: കെ സ്മാർട്ട് പദ്ധതിയിലെ പ്രായോഗിക പ്രശ്നങ്ങൾ മൂലം നട്ടം തിരിഞ്ഞു പൊതുജനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങൾ ഓൺലൈനായി ലഭ്യമാകുന്നതിനായി കേരള സർക്കാർ കൊണ്ടു വന്നതാണ് കെ സ്മാർട്ട് പദ്ധതി.
നൂതന സാങ്കേതിക വിദ്യയുടെ പുരോഗതി സമൂഹത്തിന്റെ വിവിധ മേഖലകളിലെ ഉന്നമനത്തിനായി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കെ സ്മാർട്ട് അവതരിപ്പിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പിനുവേണ്ടി, ഇൻഫർമേഷൻ കേരള മിഷനാണ് കെ സ്മാർട്ട് അഥവാ കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോർമേഷൻ ആൻഡ് ട്രാൻഫർമേഷൻ വികസിപ്പിച്ചത്.
2025 ഏപ്രിൽ ഒന്നു മുതൽ പുതിയ സംവിധാനത്തിലേക്ക് മാറിയതോടെ ഓൺ ലൈൻ സേവനങ്ങൾക്ക് കാര്യക്ഷമതയും വേഗതയും കൂടിയിട്ടുണ്ട്. എന്നാൽ ചില വ്യക്തിഗത സേവനങ്ങൾ അടക്കമുള്ളവ പുതിയ സംവിധാനത്തിൽ എന്റർ ചെയ്യാൻ സാധിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. ഏത് സേവനവും സമർപ്പിക്കുന്നതിന് ഒ.ടി.പി സംവിധാനവും നിർബ്ബന്ധമാക്കി. ഇതും സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ആധാറുമായി ലിങ്ക് ചെയ്ത മൊബൈലിലേക്ക് മാത്രമെ ഒ.ടി.പി ലഭിക്കുകയുള്ളു. പലരും ഇത് ചെയ്തിട്ടില്ലെന്നത് തടസമാവുന്നുണ്ട്.
സമയബന്ധിതം സേവനങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |