മലപ്പുറം: എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ 99.52 ശതമാനം വിജയം നേടി മലപ്പുറം ജില്ല. ജില്ലയിൽ 79,654 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇവരിൽ 79,272 പേർ തുടർപഠനത്തിന് അർഹത നേടി. ഇതിൽ 40,416 ആൺകുട്ടികളും 38,856 പെൺകുട്ടികളുമാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ എ പ്ലസ് നേടിയത് മലപ്പുറം റവന്യൂ ജില്ലയിലാണ്, 9,696 പേർ. ഇതിൽ 2,762 ആൺകുട്ടികളും 6,934 പെൺകുട്ടികളും ഉൾപ്പെടുന്നു.
മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ 28,285 പേരാണ് ഉപരിപഠനത്തിന് അർഹരായത്. 99.77 ശതമാനമാണ് വിജയം. ഇതിൽ 14,551 ആൺകുട്ടികളും 13,734 പെൺകുട്ടികളും ഉൾപ്പെടുന്നു. തിരൂർ വിദ്യാഭ്യാസ ജില്ലയിൽ 16,325 പേരാണ് ഉപരിപഠനത്തിന് അർഹരായത്. 98.99 ആണ് വിജയശതമാനം. ഇതിൽ 8,200 ആൺകുട്ടികളും 8,125 പെൺകുട്ടികളും ഉൾപ്പെടുന്നു. വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ 15,762 പേർ ഉപരിപഠനത്തിന് അർഹരായി. വിജയശതമാനം 99.47. ഇതിൽ 8,027 ആൺകുട്ടികളും 7,735 പെൺകുട്ടികളും ഉൾപ്പെടുന്നു.
മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ 4,115 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ഇതിൽ 1,229 ആൺകുട്ടികളും 2,886 പെൺകുട്ടികളും ഉൾപ്പെടുന്നു. തിരൂർ വിദ്യാഭ്യാസ ജില്ലയിൽ 374 ആൺകുട്ടികളും 1,086 പെൺകുട്ടികളും ഉൾപ്പെടെ 1,460 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ 525 ആൺകുട്ടികളും 1,504 പെൺകുട്ടികളും ഉൾപ്പെടെ 2,029 പേർക്കും തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ 634 ആൺകുട്ടികളും 1,458 പെൺകുട്ടികളും ഉൾപ്പെടെ 2,029 പേർക്കും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. എറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ റവന്യൂ ജില്ല, വിദ്യാഭ്യാസ ജില്ല എന്നീ നേട്ടങ്ങളും മലപ്പുറം ജില്ലയ്ക്ക് തന്നെയാണ്.
ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത് പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട് സ്‌കൂളിലാണ്, 2,017 പേർ. ഇവിടെ 2013 പേരാണ് വിജയിച്ചത്. കഴിഞ്ഞ വർഷവും ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത് പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട് സ്‌കൂളിലായിരുന്നു. കഴിഞ്ഞ വർഷം ജില്ലയിലെ വിജയ ശതമാനം 99.79 ആയിരുന്നു. 79,730 പേരായിരുന്നു അന്ന് തുടർ പഠനത്തിന് അർഹരായത്.
പുനർനിർണ്ണയത്തിന് അപേക്ഷിക്കാം
വിജയശതമാനം 99.52
പരീക്ഷ എഴുതിയവർ 79,654
തുടർപഠനത്തിന് യോഗ്യത നേടിയവർ 79,272 പേർ
ജയിച്ച ആൺകുട്ടികൾ 40,416
ജയിച്ച പെൺകുട്ടികൾ 38,856
മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയത് 9,696
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |