പരപ്പനങ്ങാടി: അനീതിയുടെ കാലം അതിജീവനത്തിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ നടന്ന മുനിസിപ്പൽ മുസ്ലിം ലീഗ് സമ്മേളനം ശക്തി പ്രകടനത്തോടെ സമാപിച്ചു. കെ.പി.എ. മജീദ് എം.എൽ.എ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് അലിഹാജി തെക്കേപാട്ട് അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി പി.കെ.അബ്ദുറബ്ബ്, സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി, യൂത്ത് ലീഗ് ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ:ഹാരിസ് ബീരാൻ പ്രസംഗിച്ചു. മുനിസിപ്പൽ മുസ്ലിം ലീഗ് ജന:സെക്രട്ടറി സി.അബ്ദുറഹ്മാൻ കുട്ടി സ്വാഗതവും ഖജാൻജി മുസ്തഫ തങ്ങൾ ചെട്ടിപ്പടി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |