വളാഞ്ചേരി: വളാഞ്ചേരി ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ പി. സുധീർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.വി. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപകൻ സുരേഷ് പൂവാട്ടു മീത്തൽ സ്വാഗതം പറഞ്ഞു. ചടങ്ങിൽ വച്ച് പ്രിൻസിപ്പൽ അക്കാദമിക് മാസ്റ്റർ പ്ലാൻ എസ്.ആർ.ജി കൺവീനർ ആർ.എ. പ്രീതക്ക് കൈമാറി പ്രകാശനം ചെയ്തു. ആർ.എ. ബീന, എസ്.പി.സി ഓഫീസർ എം. ലീല, കെ. രാജേഷ്, വിജയഭേരി കോഡിനേറ്റർ എം.എ.ലീല സംസാരിച്ചു. വിദ്യാർഥി പ്രതിനിധി ഫാത്തിമ ഫിത്സ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |