മലപ്പുറം : ഉച്ചഭക്ഷണ പദ്ധതിയിലെ പുതിയ മെനു സ്വാഗതം ചെയ്യുന്നുവെന്നും മതിയായ ഫണ്ട് സമയബന്ധിതമായി ലഭ്യമാക്കണമെന്നും ആൾ കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ല കമ്മറ്റി ആവശ്യപ്പെട്ടു. ജൂൺ 29നു മലപ്പുറത്തു നടക്കുന്ന ജില്ലാ നേതൃത്വ ക്യാമ്പ് വിജയിപ്പിക്കാനും തീരുമാനിച്ചു.
സംസ്ഥാന സെക്രട്ടറി എം. വിനോദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.കെ ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ : പി. എം ആശിഷ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |