പെരിന്തൽമണ്ണ: എയ്ഡഡ് വിദ്യാലയങ്ങളിലെ ഭിന്നശേഷി അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവിൽ ആഹ്ളാദം പ്രകടിപ്പിച്ച് കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) മങ്കട ഉപജില്ലാ കമ്മിറ്റി അങ്ങാടിപ്പുറത്ത് ആഹ്ളാദ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് എൻ.എസ്.എസിന് അനുകൂലമായി വന്ന സുപ്രീംകോടതി വിധി സംസ്ഥാനത്തെ എല്ലാ മാനേജ്‌മെന്റുകൾക്കും ബാധകമാക്കിക്കൊണ്ടാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. പൊതുയോഗത്തിൽ കെ.എസ്.ടി.എ ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ
എ.പി ബിജു, കെ.പി ഷാജി, സബ്ജില്ലാ സെക്രട്ടറി കെ. ശ്രീജ, സബ് ജില്ലാ വൈസ് പ്രസിഡന്റ് എസ്. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |