എടപ്പാൾ: ലോക്ക് ഡൗൺ ഇളവ് നിലവിൽ വന്നതോടെബാർബർഷോപ്പുകളിൽ വലിയ തിരക്ക്. മണിക്കൂറിൽ രണ്ടാൾക്ക് വീതമാണ് ബുക്കിംഗിന് അനുമതി. ഒന്നര മാസമായി അടഞ്ഞുകിടന്നതിനെ തുടർന്ന് തുറന്നതോടെയാണ് തിരക്ക് അനുഭവപ്പെടുന്നത്. ജോലിയില്ലാതിരുന്ന ബാർബർമാർക്ക് ആളുകളുടെ തിരക്ക് വലിയ ആശ്വാസം നൽകുന്നുണ്ട്. വരുമാനമില്ലായ്മ ഇവരുടെ ജീവിതത്തെ വലിയ തോതിൽ ബാധിച്ചിരുന്നു. ഇപ്പോഴും ആഴ്ചയിൽ മൂന്നു തവണയാണ് കട തുറക്കാൻ അനുവദിക്കുന്നത്. വായ്പയെടുത്ത് കട ആരംഭിച്ചവർ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |