കൊണ്ടോട്ടി: കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ച 'കനകം വിളയും കശുമാവ് തൈ' വിതരണ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ഷെജിനി ഉണ്ണി കശുമാവിൻ തൈ വിതരണം ചെയ്തു നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി അമ്പതിനായിരം ഹൈബ്രിഡ് കശുമാവിൻ തൈകളാണ് കൊണ്ടോട്ടി ബ്ലോക്കിനു കീഴിലെ എഴു പഞ്ചായത്തുകളിലായി വിതരണം ചെയ്യുന്നത്. മൂന്നുവർഷം കൊണ്ട് തന്നെ കായ്ച്ച് തുടങ്ങുന്ന തൈകളാണ് ഹൈബ്രിഡ് കശുമാവിൻ തൈകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |