പെരിന്തൽമണ്ണ: മാരക മയക്കുമരുന്നായ ഒരു ഗ്രാം എം.ഡി.എം.എ. യുമായി മനഴി ബസ് സ്റ്റാൻഡിൽ നിന്നും യുവാവിനെ പിടികൂടി. ആനമങ്ങാട് വെള്ളലത്ത് വീട്ടിൽ വിഗ്നേഷിനെയാണ്(24) അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി എട്ടോടെ മനഴി ബസ് സ്റ്റാൻഡ് പരിസരത്ത് പട്രോളിംഗിനിടെ പൊലീസിനെ കണ്ട് ഓടിയ പ്രതിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. കൈയിലുള്ള മൊബൈൽ ഫോൺ മറച്ചുപിടിക്കാൻ ശ്രമിച്ചതിൽ സംശയം തോന്നിയ പൊലീസ് നടത്തിയപരിശോധനയിൽ ഫോണിനും കവറിനുമിടയിൽ മറ്റൊരു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെടുത്തു. വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |