കോട്ടയ്ക്കൽ: ആയുർവേദ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ , കൊവിഡാനന്തരമുണ്ടാകുന്ന ശാരീരിക മാനസിക ആരോഗ്യ പ്രശ്നങ്ങളുടെ പരിഹാരത്തിന് യോഗാമൃതം എന്ന സൗജന്യ യോഗ പരിശീലന പദ്ധതിക്ക് തുടക്കമായി. മന്ത്രി വി അബ്ദുറഹ്മാൻ ലോഗോ പ്രകാശനം ചെയ്തു. അഞ്ചുദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടി ഓൺലൈനായാണ് സംഘടിപ്പിക്കുന്നത്.
പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് 7034450570 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്ത് രജിസ്റ്റർ ചെയ്യാം. പരിശീലനം പൂർത്തിയാക്കുന്നവർക്ക് യോഗമുറകൾ വിശദീകരിക്കുന്ന ബുക്ക്ലെറ്റും സൗജന്യമായി നൽകും.
യു.എ.ലത്തീഫ് എം എൽ എ ,ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.ആർ ഉഷ, കോട്ടയ്ക്കൽ ആയുർവേദ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.ബീന റോസ്, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. എ.എം കബീർ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ സംസ്ഥാന ട്രഷറർ ഡോ.മൻസൂറലി ഗുരുക്കൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |