മലപ്പുറം: ജില്ലയിൽ ഞായറാഴ്ച കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 13.92 ശതമാനം രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. ഞായറാഴ്ച 1,861 പേർക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 1,382 പേർ കൊവിഡ് ബാധക്കുശേഷം ജില്ലയിൽ രോഗമുക്തരായി. ഇതോടെ കൊവിഡ് വിമുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 3,35,901 പേരായതായും ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.
രോഗബാധ സ്ഥിരീകരിച്ചവരിൽ 1,812 പേർ രോഗികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 11 പേർക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന രണ്ട് പേർക്കും വിദേശത്ത് നിന്ന് ജില്ലയിൽ തിരിച്ചെത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 35 പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 46,229 പേർ ജില്ലയിൽ ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നു. 18,120 പേരാണ് ചികിത്സയിലുള്ളത്. ജില്ലയിൽ ഇതുവരെ 1,298 പേരാണ് കൊവിഡ് ബാധിതരായി മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |