കുറ്റിപ്പുറം :തവനൂർ തിരുന്നാവായ പാലം സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഭൂവുടമകൾക്ക് വസ്തുവിവരങ്ങളും സംഖ്യയും രേഖപ്പെടുത്തിയ അവാർഡ് വിതരണം ചെയ്തു. തവനൂർ പഞ്ചായത്തിൽ നടന്ന ചടങ്ങിൽ ഡോ. കെ ടി ജലീൽ എംഎൽഎ ഭൂവുടമകൾക്ക് അവാർഡുകൾ വിതരണം ചെയ്തു. ഓരോ കക്ഷിയിൽ നിന്നും ഏറ്റെടുക്കുന്ന ഭൂമിയുടെയും മറ്റു വസ്തുക്കളുടെയും വിശദവിവരങ്ങളും അതിനോരോന്നിനും അവർക്കു ലഭിക്കുന്ന സംഖ്യയും രേഖപ്പെടുത്തിയതാണ് അവാർഡ്. സ്ഥലം നൽകിയ ഭൂവുടമകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അടുത്ത ദിവസം തന്നെ കൈമാറും. ഇങ്ങനെ ഏറ്റെടുക്കുന്ന സ്ഥലം റവന്യൂ വകുപ്പ് ഔദ്യോഗികമായി റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷന് കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |