കൊച്ചി പുതുതലമുറ ടയറായ ബ്രിഡ്ജ്സ്റ്റോൺ ടുറാൻസ 6 ഐ വിപണിയിലെത്തി. ഇന്ത്യൻ റോഡുകളിലെ യാത്രാവാഹനങ്ങൾക്കായി പ്രത്യേകം രൂപകല്പന ചെയ്ത ടയറുകൾ പ്രീമിയം എക്സ്പീരിയൻസും മികച്ച ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നു.
14 മുതൽ 20 ഇഞ്ച് വരെ 36 എസ്.കെ.യുകളിൽ ബ്രിഡ്ജ്സ്റ്റോൺ ടുറാൻസ 6ഐ ലഭിക്കും. എസ്.യു.വികൾ, സി.യു.വികൾ, സിഡാൻ, ഹാച്ച്ബാക്ക് തുടങ്ങിയ പ്രീമിയം വാഹനങ്ങൾക്ക് അനുയോജ്യമാണ്. വൈദ്യുത വാഹനങ്ങൾക്കും അനുയോജ്യമാണ്.
ലോകത്തെ മുൻനിര ടയർ സാങ്കേതികവിദ്യ ഇന്ത്യയിലും എത്തിക്കുന്നതിന്റെ വിജയമാണിതെന്ന് ബ്രിഡ്ജ്സ്റ്റോൺ ഇന്ത്യ മാനേജിംഗ് ഡയറക്ടർ ഹിരോഷി യോഷിസെൻ പറഞ്ഞു. ഇന്ത്യയിലുടനീളം പ്രീമിയം ഔട്ട്ലെറ്റുകളിൽ ടർസാന 6ഐ ലഭ്യമാണെന്ന് ബ്രിഡ്ജ്സ്റ്റോൺ ഇന്ത്യ ചീഫ് കൊമേഴ്സ്യൽ ഓഫീസർ രാജശ്രീ മൊയ്ത്രപറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |