അരീക്കോട് : പട്ടികജാതി ഭവന നിർമ്മാണ ഫണ്ടിൽ തിരിമറി നടത്തി ലക്ഷങ്ങൾ തട്ടിയെടുത്ത ഉദ്യോഗസ്ഥനെ മാതൃകപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് പികെഎസ് അരീക്കോട് പഞ്ചായത്ത് കമ്മിറ്റി ബ്ലോക്ക് ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
സിപിഎം അരീക്കോട് ലോക്കൽ സെക്രട്ടറി എം.ടി മുസ്തഫ ഉദ്ഘാടനം ചെയ്തു.
എ. ചെള്ളി അദ്ധ്യക്ഷനായി.
പി.കെ.എസ്. ജില്ലാ പ്രസിഡന്റ് എൻ. അയ്യപ്പൻ കുട്ടി , കെ. രതീഷ് ,പി.കെ. സുഭാഷ് ,നിധീഷ് ,ശിവദാസൻ ,എൻ.പി മുരളി ,യു. സുനിൽ ,ജുബിൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |