നിലമ്പൂർ: കനകം വിളയും കശുമാവ് പദ്ധതി പ്രകാരം വള്ളിക്കുന്ന് പഞ്ചായത്തിൽ മാതൃക കശുവണ്ടിത്തോട്ടമൊരുക്കുന്നു. നിറങ്കൈതക്കോട്ട ക്ഷേത്ര പരിസരത്ത് 3000ത്തോളം അത്യുൽപ്പാദന ശേഷിയുള്ള ബഡ് ചെയ്ത തൈകൾ വച്ചുപിടിച്ചാണ് മാതൃകാ കശുവണ്ടിത്തോട്ടം ഒരുക്കുന്നത്. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെയും സംസ്ഥാന കശുമാവ് വികസന ഏജൻസിയുടെയും സംയുക്താഭിമുഖ്യത്തിലുള്ളതാണ് പദ്ധതി. കശുമാവിൻ തൈകളുടെ നടലും പരിപാലനവും തൊഴിലുറപ്പ് തൊഴിലാളികൾ നിർവ്വഹിക്കും. അധികം പൊക്കം വയ്ക്കാത്തതും ചുരുങ്ങിയ സ്ഥലത്ത് വളർത്താവുന്നതുമായ കശുമാവിൽ നിന്ന് മൂന്ന് വർഷം കൊണ്ട് ഉൽപ്പാദനം ലഭിക്കും. പദ്ധതിയുടെ ഉദ്ഘാടം വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ നിർവ്വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എം. ശശികുമാർ, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ സംഗമേഷ് വർമ്മ, പഞ്ചായത്ത് അംഗം വി. ശ്രീനാഥ്, ദേവസ്വം സ്റ്റാഫ് വി. ശശി എന്നിവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |