SignIn
Kerala Kaumudi Online
Friday, 26 April 2024 1.55 PM IST

കെ.ടി ഇർഫാന്റെ നടത്ത മത്സരത്തിനൊപ്പം ചേർന്ന് കുനിയിലെ കുടുംബവും

g
ടോക്കിയോ ഒളിമ്പിക്സിൽ കെ ടി ഇർഫാന്റെ നടത്ത മത്സരം കാണുന്ന കുനിയിലെ കുടുംബം

അരീക്കോട് : ടോക്യോ ഒളിമ്പിക്സിലെ 20 കിലോമീറ്റർ നടത്ത മത്സരത്തിൽ ഇന്ത്യയിൽ നിന്നും മത്സരിക്കുന്ന മലപ്പുറം കീഴുപറമ്പ് കുനിയിൽ സ്വദേശി കെ.ടി ഇർഫാന്റെ മത്സരം കുടുംബാംഗങ്ങളും നാട്ടുകാരും കണ്ടത് ഏറെ ആവേശത്തോടെ. ഒരു മണിക്ക് ആരംഭിച്ച മത്സരം രണ്ടു മണിക്കൂറോളം നീണ്ടു. ഇത്തവണ 51-ാം സ്ഥാനത്താണ് ഇർഫാൻ ഫിനിഷ് ചെയ്തത്. പ്രതീക്ഷയ്ക്കൊത്ത മത്സരം കാഴ്ചവയ്ക്കാൻ ഇർഫാനായില്ല. 2012 ലെ ലണ്ടൻ ഒളിമ്പിക്സിൽ പത്താമനായി ഫിനിഷ് ചെയ്തിരുന്നു. ഒരു മണിക്കൂറും 34 മിനുട്ടും 41 സെക്കന്റുമാണ് ഇത്തവണ ഫിനിഷ് ചെയ്യാനെടുത്ത സമയം. ഇർഫാന്റെ വീട്ടിലെ ചെറിയ കുട്ടികളടക്കം മത്സരം കഴിയുന്നത് വരെ ടെലിവിഷന് മുന്നിൽ ഏറെ പ്രതീക്ഷയോടെയാണ് ഇരുന്നത്. ടെലിവിഷനിൽ സാങ്കേതിക തടസം നേരിട്ട സമയത്ത് കുടുംബാംഗങ്ങൾ വിവിധ മൊബൈൽ ഫോണുകളിലായി മത്സരം വീക്ഷിച്ചു.

57 പേരാണ് ഇപ്രാവശ്യം നടത്ത മത്സരത്തിൽ ഉണ്ടായിരുന്നത്.


'' മെഡൽ പ്രതീക്ഷയിലായിരുന്നു ഇർഫാൻ. ഇപ്രാവശ്യം ഭാഗ്യം തുണച്ചില്ല.''

സഹല (കെടി ഇർഫാന്റെ ഭാര്യ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, OLYMBICS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.