നിലമ്പൂർ: വ്യത്യസ്ഥ കാരണങ്ങളാൽ പഠനം നിറുത്തിയവരും സ്കൂൾ പ്രവേശനം നേടാത്തവരുമായ കുട്ടികളെ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതിനായി സമഗ്ര ശിക്ഷാ കേരളം നിലമ്പൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ എട്ട് സ്പെഷ്യൽ ട്രെയ്നിംഗ് സെന്ററുകൾ ആരംഭിച്ചു. 86 ഔട്ട് ഒഫ് സ്കൂൾ വിദ്യാർത്ഥികളെ കണ്ടെത്തിയിരുന്നു. സ്പെഷ്യൽ ട്രെയ്നിംഗ് സെന്റർ വിദ്യാ വാളണ്ടിയർമാരുടെ നേതൃത്വത്തിൽ ഈ കുട്ടികൾക്ക് മൂന്നുമാസത്തെ പരിശീലനം നൽകും. പിന്നീട് പ്രായത്തിനനുസൃതമായി പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നൽകും. സ്പെഷ്യൽ ട്രെയ്നിംഗ് സെന്ററുകളുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനം കരുളായി വട്ടിക്കല്ല് കോളനിയിൽ കരുളായി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി സുരേഷ് ബാബു നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം ഇ.കെ. അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |