താനൂർ: നിറമരുതൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഭരണം ആദ്യമായി യു.ഡി.എഫിന്. പ്രസിഡന്റായി യു.ഡി.എഫിലെ ഇസ്മയിൽ പത്തമ്പാടിനെ തിരഞ്ഞെടുത്തു. ഇടതു സ്ഥാനാർത്ഥി പി.പി.സെയ്തലവിയെ 8 നെതിരെ 9 വോട്ടിനാണ് ജയം. പഞ്ചായത്ത് രൂപവത്കരണം മുതൽ ഇടതുമുന്നണി ആയിരുന്നു പഞ്ചായത്ത് ഭരിച്ചിരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലീഗിന് 6 സീറ്റും കോൺഗ്രസിന് 3 സീറ്റും ലഭിച്ചിരുന്നു പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരു ലീഗ് അംഗത്തിന്റെ വോട്ട് അസാധു ആയതിനെ തുടർന്ന് ഇരു കക്ഷികൾക്കും തുല്യ വോട്ടാണ് കിട്ടിയത്. നറുക്കെപ്പിൽ സി പി എമ്മിന് പ്രസിഡന്റ് പദവി ലഭിച്ചു. ആറുമാസം കഴിഞ്ഞ് യു.ഡി.എഫ് അവിശ്വാസ പ്രമേയം പാസാക്കിയതിലൂടെയാണ് ഭരണം പിടിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |