മഞ്ചേരി: രണ്ടു വർഷത്തോളമായി മഞ്ചേരിയിൽ പ്രവർത്തിക്കുന്ന മുട്ടിപ്പാലം കൊവിഡ് ചികിത്സാ കേന്ദ്രത്തിലെ ജീവനക്കാർക്ക് നാട്ടുകാരുടെ അനുമോദനം. 3,000ൽപരം രോഗികൾക്കാണ് മുട്ടിപ്പാലത്തെ കേന്ദ്രത്തിൽ മികച്ച ചികിത്സ നൽകിയത്. സ്ഥാപനത്തിലെ ജീവനക്കാർക്ക് രണ്ടും മൂന്നും തവണ കൊവിഡ് ബാധിച്ചെങ്കിലും മനോധൈര്യം കൈവിടാതെ സേവനം തുടരുന്നു. നഗരസഭ അദ്ധ്യക്ഷ വി.എം സുബൈദ, കണ്ണിയൻ അബൂബക്കർ, ആർ.എം.ഒ ഡോ. സഹീർ നെല്ലിപ്പറമ്പൻ, ഡോ. ഗണേഷ്, ഡോ. സുബിൻ, ജെ.എച്ച്.ഐ ശുഭറാം, ബിശ്വജിത്ത്, സ്റ്റാഫ് നഴ്സ് ജസ്വിൻ, ആയിഷ, സൗമ്യ, ഷഫീഖ്, ജോഷിദ്, രാകേഷ്, സലിം മണ്ണുശ്ശേരി തുടങ്ങിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |