തിരൂരങ്ങാടി : ലൈൻ ഫോളോ വിൻ റോബോട്ട് നിർമ്മിച്ച ചെറുമുക്ക് പ്രദേശത്തെ നാല് വിദ്യാർത്ഥികളെ ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിച്ചു.
താനൂർ സബ് ഇൻസ്പെക്ടർ എൻ. ശ്രീജിത്ത് മൊമന്റോ നൽകിയാണ് ആദരിച്ചത്. ചടങ്ങിൽ വി.പി കാദർ ഹാജി അദ്ധ്യക്ഷത വഹിച്ചു. പത്താംക്ളാസ് വിദ്യാർത്ഥികളായ എം.പി. മുഹമ്മദ് അഫൽ, എ. മുഹമ്മദ് നിഹാൽ, എ. മുഹമ്മദ് ജസീം, ബി.കെ മുഹമ്മദ് അസ്ലഹ് എന്നിവരെയാണ് ആദരിച്ചത്. ചടങ്ങിൽ കൂട്ടായ്മ സെക്രട്ടറി മുസ്തഫ ചെറുമുക്ക്, കാമ്പ്ര ഹനീഫ ഹാജി, ഇ.പി. ഹബീബ്, തലാപ്പിൽ യൂസുഫ്, ഇ.പി. സെയ്തലവി, വി.പി. സിദ്ദിഖ്, മണ്ണിൽ അഷ്റഫ്, പി.കെ. ഇസ്മായിൽ, മണ്ണിൽ ഖാലിദ്, നെച്ചിക്കാട്ട് സുബൈർ തുടങ്ങിയവർ പങ്കെടുത്തു ....
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |