പരപ്പനങ്ങാടി: കടലിൽ കൂട്ടുകാരോടാപ്പം കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽ പെട്ട ജൂനിയർ ഫുട്ബാൾ താരത്തെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി.
സംസ്ഥാന ജൂനിയർ ഫുട്ബാൾ താരവും മണ്ണട്ടമ്പാറക്കടുത്തെ കറുത്തേടത്ത് വീട്ടിൽ ഹാജർ, നിസാർ ദമ്പതികളുടെ മകനുമായ മുഹമ്മദ് റിഷാനാണ് (14) കടലിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങി ഒഴുക്കിൽ പെട്ടത് . പരപ്പനങ്ങാടി കടപ്പുറത്തെ കടൽഭിത്തിയിലിരിക്കുകയായിരുന്ന മത്സ്യത്തൊഴിലാളികൾ കടലിലേക്കെടുത്തു ചാടി വിദ്യാർത്ഥിയെ രക്ഷപ്പെടുത്തി.
ശ്വാസനാളത്തിൽ ചെളി നിറഞ്ഞ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥി അപകട നില തരണം ചെയ്തു വരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |