തേഞ്ഞിപ്പലം: നവീകരിച്ച പള്ളിക്കൽ പഞ്ചായത്തിലെ നെടുങ്ങോട്ടുമാട് ജുമുഅത്ത് പള്ളി- റൊട്ടിപ്പീടിക റോഡ് പി.അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എ ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് നവീകരിച്ചത്. പള്ളി ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചെമ്പാൻ മുഹമ്മദലി എന്ന ബാവ അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ.സി അബ്ദുറഹ്മാൻ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.പി അബ്ദുൾ ഷൂക്കൂർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.നാരായണി, പഞ്ചായത്ത്
അംഗം എം. മെഹറുന്നീസ, പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ.പി മുസ്തഫ തങ്ങൾ, കെ.പി.എം.പുത്തൂർ പ്രസംഗിച്ചു.
മുസ്തഫ പള്ളിക്കൽ, കെ.റഹ്മാൻ , പി. മുനീർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |