നിലമ്പൂർ: നിലമ്പൂർ-ഷൊർണൂർ പാതയോടുള്ള അവഗണനയിൽ പ്രതിഷേധിച്ചും പകൽ യാത്രാവണ്ടികൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടും ബഹുജനസമരം സംഘടിപ്പിക്കാനൊരുങ്ങി നിലമ്പൂർ മൈസൂർ റെയിൽവേ ആക്ഷൻ കൗൺസിൽ. ഇതിന്റെ ഭാഗമായി നിലമ്പൂർ റെയിൽവേ സ്റ്റേഷനു മുന്നിൽ അനിശ്ചിതകാല റിലേ സത്യഗ്രഹം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഈ പാതയിൽ മുഴുവൻ വണ്ടികളും പുനഃസ്ഥാപിക്കുംവരെ നീണ്ടുനിൽക്കുന്ന ബഹുജന സമരത്തിനാണ് ആക്ഷൻ കൗൺസിൽ ഇപ്പോൾ തയ്യാറെടുക്കുന്നത്. 5 ജോഡി പാസഞ്ചർ വണ്ടികളും കോട്ടയം എക്സപ്രസ് വണ്ടിയും ഗുഡ്സ് ട്രെയിനും ഉടൻ ആരംഭിക്കണമെന്നാണ് ആക്ഷൻ കൗൺസിൽ പ്രത്യക്ഷ സമരത്തിലൂടെ ആവശ്യപ്പെടുന്നത്.
ശനിയാഴ്ച രാവിലെ 10ന് പി.കെ.ബഷീർ എം.എൽ.എ സത്യാഗ്രഹസമരം ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |