എടപ്പാൾ: സംസ്ഥാനത്തെ ഏറ്റവും നല്ല ഐ.സി.ഡി.എസ് സൂപ്പർ വൈസർക്കുള്ള 2019-20 വർഷത്തിലെ അവാർഡ് നേടിയ പൊന്നാനി ബ്ലോക്ക് പഞ്ചായത്തിലെ ഇപ്പോഴത്തെ സി.ഡി.പി.ഒ ആശാറാണിയെ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ആദരിച്ചു. പ്രസിഡന്റ് സി.രാമകൃഷ്ണൻ ഉപഹാരം നൽകി. വൈസ് പ്രസിഡന്റ് ഗായത്രി, തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീറ,ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ദിലീഷ്, മെമ്പർ പ്രകാശൻ കാലടി, ബ്ലോക്ക് മെമ്പർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |