കുറ്റിപ്പുറം: സ്കൂളുകൾ തുറക്കുന്നതിനോട് അനുബന്ധിച്ച് ഈഴുവതിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും കെ.എസ്.യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്തിലെ 22 വാർഡുകളിലെയും സ്കൂളുകളും പരിസരവും ശുചീകരിച്ചു. ഈഴുവതിരുത്തി കെ. ഇ.എ. എൽ.പി സ്കൂളിൽ ബ്ളോക്ക് കോൺഗ്രസ് സെക്രട്ടറി പ്രദീപ് കാട്ടിലായിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് നബീൽ നൈതലൂർ അദ്ധ്യക്ഷത വഹിച്ചു. രാമചന്ദ്രൻ, രവീന്ദ്രൻ, അബു കാളമ്മൽ, ജാഫർ, രജീഷ്, ഷാജിമോൻ നേതൃത്വം നൽകി. ബിയ്യം എൽ.പി.സ്കൂളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം മുൻ കൗൺസിലർ നാസർ നിർവഹിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |