SignIn
Kerala Kaumudi Online
Saturday, 27 April 2024 3.32 AM IST

പന്ത്രണ്ടാം സ്ഥാനത്ത് മലപ്പുറം; വേഗം കൂട്ടാൻ നടപടിയുമായി ജില്ലാ പഞ്ചായത്ത്

d

മലപ്പുറം: സാമ്പത്തിക വർഷം പകുതി പിന്നിട്ടിട്ടും വികസന പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ചെലവഴിക്കുന്നതിൽ ജില്ല ഏറെ പിന്നിലായതോടെ വേഗം കൂട്ടാൻ നടപടികളുമായി ജില്ലാ പഞ്ചായത്ത്. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് നിർവഹണ ഉദ്യോഗസ്ഥർക്കും ഓരോ ഡിവിഷനുകളിലും പ്രവർത്തന പുരോഗതി വിലയിരുത്താൻ കൗൺസിലർമാർക്കും നിർദ്ദേശമേകും. പഞ്ചായത്തുകളുമായി ചേ‌ർന്നുള്ള പദ്ധതികൾക്കും വേഗം കൂട്ടും. ജില്ലാ പഞ്ചായത്തിന്റെ 88.28 കോടി രൂപയിൽ ഇതുവരെ ചെലവഴിച്ചത് 7.76 കോടി രൂപയാണ്. 8.79 ശതമാനം തുക മാത്രമാണ് ചെലവഴിച്ചിട്ടുള്ളത്.

ബഡ്ജറ്റ് തുക ചെലവഴിക്കുന്നതിൽ സംസ്ഥാനത്ത് പന്ത്രണ്ടാം സ്ഥാനത്താണ് ജില്ല. വകയിരുത്തിയ തുകയിൽ 17.25 ശതമാനം മാത്രമാണ് ഇതുവരെ ചെലവഴിച്ചത്. ഇക്കാര്യത്തിൽ മലപ്പുറത്തിന് പിന്നിൽ ഇടുക്കിയും കാസർകോടും മാത്രമാണുള്ളത്.

ഈ സാമ്പത്തിക വർഷം 696.01 കോടി രൂപയാണ് ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങൾ വിവിധ പദ്ധതികൾക്കായി വകയിരുത്തിയിട്ടുള്ളത്. ഇതുവരെ 120.06 കോടി രൂപയേ ചെലവഴിച്ചിട്ടുള്ളൂ. തുക ചെലവഴിക്കുന്നതിൽ മുന്നിലുള്ളത് ആലപ്പുഴ, തൃശൂർ, കൊല്ലം ജില്ലകളാണ്. ഇവർ 20 ശതമാനത്തിന് മുകളിൽ തുക ചെലവഴിച്ചു. സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങൾക്ക് ഏറ്റവും കൂടുതൽ തുക വകയിരുത്തിയിട്ടുള്ളത് മലപ്പുറം ജില്ലയിലാണ്. തൊട്ടുപിന്നിൽ തിരുവനന്തപുരവും. 650.1 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ ജനറൽ വിഭാഗത്തിൽ 373.49 കോടി രൂപ വകയിരുത്തിയപ്പോൾ ചെലവഴിച്ചത് 92.75 കോടി രൂപയാണ്. സ്പിൽഓവർ പദ്ധതികൾക്ക് 21.35 കോടി രൂപയും ചെലവഴിച്ചു.

ഇവർ മുന്നിൽ
പദ്ധതി തുക ചെലവഴിക്കുന്നതിൽ മുന്നിലുള്ള 10 തദ്ദേശസ്ഥാപനങ്ങളിൽ ഒമ്പതും ഗ്രാമപഞ്ചായത്തുകളാണ്. മുനിസിപ്പാലിറ്റികളിൽ തിരൂരങ്ങാടി മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്. ബ്ളോക്ക് പഞ്ചായത്തുകൾ ഒന്നുപോലുമില്ല. മക്കരപ്പറമ്പ് പഞ്ചായത്താണ് ഫണ്ട് ചെലവഴിക്കുന്നതിൽ മുന്നിലുള്ളത്. ആകെ ഒമ്പത് തദ്ദേശ സ്ഥാപനങ്ങൾ മാത്രമാണ് 30 ശതമാനത്തിന് മുകളിൽ തുക ചെലവഴിച്ചിട്ടുള്ളത്. ആകെ 123 തദ്ദേശസ്ഥാപനങ്ങളുണ്ട്.

തദ്ദേശസ്ഥാപനം ചെലവഴിച്ച് ഫണ്ട് (ശതമാനത്തിൽ)

മക്കരപ്പറമ്പ് - 39.48

ഏലംകുളം - 37.25

മൊറയൂർ - 36.63

തവനൂർ - 35.86

മാറഞ്ചേരി - 35.46

അരീക്കോട് - 34

നന്നംമുക്ക് - 33.89

തലക്കാട് - 33.5

തിരൂരങ്ങാടി മുനിസിപ്പാലിറ്റി - 31.62

പിന്നിൽ ഇവർ

വണ്ടൂർ ബ്ളോക്ക് പഞ്ചായത്താണ് ഏറ്റവും പിന്നിൽ. ഒരുശതമാനം തുകയാണ് ചെലവഴിച്ചിട്ടുള്ളത്. വളാഞ്ചേരി മുനിസിപ്പാലിറ്റി - 4.32 ശതമാനം, പരപ്പനങ്ങാടി മുനിസിപ്പിലാറ്റി - 4.96, പെരിന്തൽമണ്ണ ബ്ളോക്ക് പഞ്ചായത്ത് - 5.16, കാളികാവ് ബ്ളോക്ക് പഞ്ചായത്ത് - 7.01,​ അരീക്കോട് ബ്ളോക്ക് പഞ്ചായത്ത് 8.49ശതമാനം എന്നിങ്ങനെ തുകയാണ് ചെലവഴിച്ചിട്ടുള്ളത്. 10 ശതമാനത്തിൽ താഴെ തുക ചെലവഴിച്ചിട്ടുള്ള ഒമ്പത് തദ്ദേശസ്ഥാപനങ്ങളുണ്ട്.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് കൂടുതൽ ഊന്നലേകിയത്. ചില സാങ്കേതിക പ്രശ്നങ്ങൾ പദ്ധതി തുക വിനിയോഗിക്കുന്നതിന് തടസ്സമായി. കഴിഞ്ഞ വർഷത്തേത് പോലെ ഇത്തവണയും 90 ശതമാനത്തിന് മുകളിൽ തുക ചെലവഴിക്കാനാവും. ഇതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും.

എം.കെ.റഫീഖ,​ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, PLAN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.