മലപ്പുറം: ജില്ലാ യു.ഡി.എഫ് കൺവീനറായി തിരഞ്ഞെടുത്ത ജില്ലാ മുസ്ലിം ലീഗ് ഉപാദ്ധ്യക്ഷൻ അഷ്റഫ് കോക്കൂരിന് പൊന്നാനി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സ്വീകരണം നൽകി.
പ്രസിഡന്റ് അഹമ്മദ് ബാഫഖി തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് എം. അബ്ദുള്ളക്കുട്ടി അഷ്റഫ് കോക്കൂരിന് ഉപഹാരം നൽകി.
ഷാനവാസ് വട്ടത്തൂർ ,പി.പി. ഉമ്മർ, അഡ്വ.വി.ഐ.എം അഷ്റഫ് ,വി.വി. ഹമീദ്, ഇ.പി. ഏനു, ടി.കെ. അബ്ദുൾ റഷീദ്, വി.പി. ഹുസൈൻ കോയ തങ്ങൾ, സി.എം. യൂസഫ്, ഷമീർ ഇടിയാട്ടയിൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |