താനൂർ : ആരോഗ്യ വിവരങ്ങൾ ഡിജിറ്റൈസ് ചെയ്ത് ആരോഗ്യപരിചരണം എളുപ്പമാക്കുന്ന ഇ-ഹെൽത്ത് പദ്ധതി താനാളൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കാൻ ആശുപത്രി വികസന സമിതി യോഗം തീരുമാനിച്ചു. ഇതിനായി ആശുപത്രി വികസന സമിതി ഫണ്ട് ഉപയോഗിച്ച് ആവശ്യമായ ജീവനക്കാരെ നിയമിക്കും. മുഴുവൻ ആളുകളെയും പദ്ധതിയിൽ അംഗമാക്കാൻ കർമ്മ പദ്ധതിക്ക് രൂപം നൽകും. യോഗത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
വി. അബ്ദു റസാക്ക് അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |