മലപ്പുറം: കുടുബശ്രീ ജില്ലാ മിഷന്റെയും മലപ്പുറം നഗരസഭയുടെയും ആഭിമുഖ്യത്തിൽ മലപ്പുറം മുനിസിപ്പൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച ഭക്ഷ്യ വിപണന മേളയായ ഉമ്മാന്റെ വടിക്കിനിയിൽ അഞ്ച് ലക്ഷം രൂപയുടെ വിറ്റുവരവ്. കുടുംബശ്രീ ഉത്പന്ന വിപണന മേളകളിലെ 16 സ്റ്റാളുകളിൽ നിന്നായി രണ്ട് ലക്ഷത്തിൽ പരം വിറ്റു വരവും ലഭിച്ചു. അഞ്ച് ദിവസങ്ങളിലായി നടന്ന മേളയിൽ 10 സംരംഭകരുടെ ഭക്ഷണ കൗണ്ടറുകളിലായി 30ൽ പരം സ്ത്രീകളാണ് ഭക്ഷ്യമേളയുടെ ഭാഗമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |