എടപ്പാൾ: കേന്ദ്ര മാതൃകയിൽ പെട്രോൾ,ഡീസൽ നികുതി കുറക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നാവശ്യപ്പെട്ട് ബിജെപി സായാഹ്ന ധർണ്ണ നടത്തി. തവനൂർ മണ്ഡലം കമ്മിറ്റി എടപ്പാൾ നടുവത്ത് സംഘടിപ്പിച്ച പരിപാടി
ജില്ലാ ജനറൽ സെക്രട്ടറി പി ആർ രശ്മിൽ നാഥ് ഉദ്ഘാടനം ചെയ്തു. കെ പി സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. രാജീവ് കല്ലംമുക്ക്, പി.സി. നാരായണൻ,പി.ടി. ജയപ്രകാശൻ , കെ പി രവീന്ദ്രൻ, ഉണ്ണി താനൂർ, കെ വി അശോകൻ, എം നടരാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |