തേഞ്ഞിപ്പലം: ജില്ലാ അത്ലറ്റിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന 51ാമത് ജില്ലാ ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് ഇന്നുമുതൽ മൂന്ന് ദിവസങ്ങളിലായി കാലിക്കറ്റ് യൂണിവേഴ്സിറ്റി സി.എച്ച്. മുഹമ്മദ് കോയ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കും. രാവിലെ ഒമ്പതിന് അത്ലറ്റിക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മജീദ് ഐഡിയൽ പതാക ഉയർത്തുന്നതോടെ മീറ്റിന് തുടക്കമാവും. ജില്ലയിലുള്ള വിവിധ സ്കൂളുകളിൽ നിന്നും ക്ലബ്ബുകളിൽ നിന്നുമായി രണ്ടായിരത്തോളം അത്ലറ്റുകൾ മത്സരങ്ങളിൽ പങ്കെടുക്കും. അണ്ടർ 14, 16, 18, 20, 23, മെൻ, വിമൻ കാറ്റഗറികളിലായി 180ഓളം മത്സര ഇനങ്ങളാണ് നടക്കുക.14ന് നടക്കുന്ന സമാപന ചടങ്ങിൽ ജില്ലയിലെ മികച്ച താരങ്ങളെയും കായികാദ്ധ്യാപകരെയും ആദരിക്കും. സമാപന ചടങ്ങ് കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ എം.കെ ജയരാജ് ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ ഡോ. സക്കീർ ഹുസൈൻ, ഷാഫി അമ്മായത്ത്, കെ.പ്രജീഷ്, പി.ടി.എം ആനക്കര പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |