SignIn
Kerala Kaumudi Online
Saturday, 17 August 2024 11.36 AM IST

' നിറമല്ല രുചി ': കൃത്രിമ ​നി​റ​ങ്ങ​ളെ​ ​തു​ര​ത്താ​ൻ  ഭക്ഷ്യ സുരക്ഷ വകുപ്പ്

1
നിറമല്ല രുചി,സെ നോ ടു സിന്തറ്രിക് ഫുഡ് കളർ' പരിപാടിയുടെ ലോഗോ കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ കോഴിക്കോട് ഭക്ഷ്യസുരക്ഷ അസിസ്റ്റൻറ് കമ്മീഷണർ എ സക്കീർ ഹുസൈന് കൈമാറുന്നു.

കോഴിക്കോട്: കാൻസറിനടക്കം കാ​ര​ണ​മാ​കു​ന്ന കൃത്രിമ നി​റ​ങ്ങ​ൾ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ൽ വ്യാ​പ​ക​മാ​യ​താ​യി ഉപയോഗിക്കുന്നതിനെതിരെ 'നിറമല്ല രുചി, സെ നോ ടു സിന്തറ്രിക് ഫുഡ് കളർ' കാംപയിനുമായി ഭക്ഷ്യസുരക്ഷ വകുപ്പ് . പി​ഴ ചു​മ​ത്തി​യി​ട്ടും ഹോ​ട്ട​ലു​ക​ളി​ലും ഭ​ക്ഷ്യ​വ​സ്തു നി​ർ​മാ​ണ യൂ​ണി​റ്റു​ക​ളി​ലും ​കൃ​ത്രി​മ നി​റ​ങ്ങളുടെയും മ​റ്റു രാ​സ​വ​സ്തു​ക്കളുടെയും ഉപയോഗം​ കു​റ​യാത്ത സാഹചര്യത്തിലാണ് ബോധവത്കരണ പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത് രണ്ട് മാസം നീളുന്ന കാംപയിന് തിങ്കളാഴ്ച തുടക്കമാവും. ആദ്യഘട്ടത്തിൽ ബോധവത്കരണവും പിന്നീട് നിയമ നടപടികൾ ക‌ർശനമാക്കാനുമാണ് തീരുമാനം. 2006 ലെ ഭക്ഷ്യസുരക്ഷ നിയമ പ്രകാരം ഭക്ഷണത്തിൽ കൃതൃമ നിറങ്ങൾ ചേർക്കുന്നതിന് കർശനമായ നിയന്ത്രണമുണ്ട്. എന്നാൽ ഇത് ലംഘിച്ച് പലരും കൂടിയ അളവിൽ കൃതൃമ നിറങ്ങൾ ഉപയോഗിക്കുകയാണ്. ജില്ലയിൽ നിയമ വിരുദ്ധമായി കൃതൃമ നിറം ചേർത്തതിന് 200ലധികം കേസുകൾ നിലവിലുണ്ടെന്ന് ഭക്ഷ്യസുരക്ഷ വിഭാഗം വ്യക്തമാക്കുന്നു.

@ ' നിറമല്ല രുചി ' കാംപയിൻ ഇങ്ങനെ

എല്ലാ ഭക്ഷ്യസുരക്ഷ സർക്കിളുകളിലും ഭക്ഷ്യസുരക്ഷ ഓഫീസർമാരുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ളാസുകൾ സംഘടിപ്പിക്കും. ഹോട്ടൽ വൃപാരികൾ ബേക്കറി നിർമ്മാതാക്കൾ വ്യാപാര വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്നവർ , റസിഡൻസ് അസോസിയേഷനുകൾ, വിദ്യാർത്ഥികൾ എന്നിവർക്കാണ് ക്ളാസുകൾ നൽകുക. പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ബേക്കറികളിൽ നിറമില്ലാത്ത മധുര പലഹാരങ്ങളുടെ ഒരു മേഖലയും ഒരുക്കാൻ ആവശ്യപ്പെടും. കൃത്രിമ നിറങ്ങൾ ചേർക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുവാൻ കളക്ടർ സ്നേഹിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ മാർച്ചിൽ ഭക്ഷ്യസുരക്ഷ ജില്ലാതല ഉപദേശക സമിതി യോഗം ചേർന്നിരുന്നു.

@ നിറം അരുത്

ബിരിയാണി, കുഴിമന്തി, ഷവായ, ഷവർമ, അൽ ഫഹം, ചിക്കൻ ഫ്രൈ, ചില്ലി ചിക്കൻ, ബീഫ് ഫ്രൈ, ഫിഷ് ഫ്രൈ, ബേക്കറി ഉല്പന്നങ്ങളായ ചിപ്സ്, റസ്ക്, ബേബി റസ്ക്. മിക്ചറിൽ ടാർട്രസിൻ, കാർമോയിസിൻ പോലുളളവ ചേർക്കരുത്. ഐ.എസ്.ഐ മുദ്ര, എഫ്. എസ്.എസ്.എ.ഐ മുദ്ര എന്നിവയുള്ള നിറങ്ങളും ഭക്ഷണത്തിൽ ചേർക്കുന്നതിന് കർശന നിയന്ത്രുണ്ട്. ലഡു, ജിലേബി പോലുളളവയിൽ 10 കിലോയിൽ 1 ഗ്രാം കൃതൃമ നിറം മാത്രമാണ് ചേർക്കാൻ അനുവാദം ഉളളത്.

'' രണ്ട് മാസത്തെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ശേഷം കൃത്രിമ നിറം ചേർക്കുന്ന ഉത്പാദകർക്കെതിരെ കർശന നടപടി സ്വീകരിക്കും'' എ സക്കീർ ഹുസൈൻ, ഭക്ഷ്യസുരക്ഷ അസി. കമ്മിഷണർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.