SignIn
Kerala Kaumudi Online
Friday, 26 April 2024 6.47 AM IST

വസ്ത്രവ്യാപാരികളുടെ പ്രതിഷേധ മാർച്ചും ധർണ്ണയും

malappuram

പെരിന്തൽമണ്ണ: ജനുവരി ഒന്നു മുതൽ തുണിത്തരങ്ങൾക്ക് ജി എസ് ടി കൗൺസിൽ 5 ശതമാനത്തിൽ നിന്നും 12 ശതമാനത്തിലേക്ക് നികുതി വർധനവ് പ്രഖ്യാപിച്ചതിനെതിരെ വസ്ത്രവ്യാപാരികൾ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തും. ചൊവ്വാഴ്ച രാവിലെ 10.30 ന് മലപ്പുറം ജില്ലാ ജി.എസ്.ടി ഓഫീസിന് മുന്നിൽ ധർണ്ണ സമരം ഇ.ടി മുഹമ്മദ് ബഷീർ എം പി ഉദ്ഘാടനം ചെയ്യും. പി ഉബൈദുള്ള എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുക്കും. എസ്.പി ഓഫീസ് പരിസരത്ത് നിന്ന് 10 മണിക്ക് പ്രകടനം ആരംഭിച്ച് കലക്ട്രേറ്റ് പരിസരത്ത് ധർണ്ണ സമരത്തോടേ അവസാനിക്കുമെന്നും പ്രസിഡന്റ് ചമയം ബാപ്പു, ജനറൽ സെക്രട്ടറി മുസ്തഫ ശാദി എന്നിവർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.