വണ്ടൂർ: വീട്ടുകാർ യാത്ര പോയ തക്കം നോക്കി, പൂട്ടിക്കിടന്ന വീട്ടിൽ മോഷണം. ആറ് പവൻ സ്വർണവും ആയിരം രൂപയും നഷ്ടപ്പെട്ടു. തിരുവാലി നടുവത്ത് മൂച്ചിക്കലിലാണ് മോഷണം. കിഴക്കേ പുരക്കൽ ബാബുരാജന്റെ വീട്ടിലാണ് ഹാളിലെ ജനൽ കമ്പി വളച്ച് മോഷ്ടാവ് അകത്തു കയറിയത്. അലമാറ തകർത്താണ് ആറ് പവൻ സ്വർണവും, പണവും കവർന്നത്. വൈകിട്ട് 6.30ന് യാത്ര പോയ കുടുംബം പിറ്റേന്ന് രാവിലെ ഏഴോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. തുടർന്ന് വണ്ടൂർ പൊലീസിൽ വിവരമറിയിച്ചു. ഡോഗ് സ്ക്വാഡും വിരലയsയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. നടുവത്ത് ഭാഗത്ത് മോഷണം പതിവായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |