നിലമ്പൂർ: ഗവ. കോളേജിന് കെട്ടിടം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പൂക്കോട്ടുംപാടത്ത് കോളേജിന് മുന്നിൽ അമരമ്പലം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസ സമരം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഉപവാസ സമരം ഉദ്ഘാടനം ചെയ്തു .മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അമീർ പൊറ്റമ്മൽ അദ്ധ്യക്ഷത വഹിച്ചു .മണ്ഡലം പ്രസിഡന്റ് കേമ്പിൽ രവി, യുത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് നിഷാദ് പൂക്കോട്ടുംപാടം, ശിവദാസൻ ഉള്ളാട്, സലാം ചിനക്കൽ, കെ.എം. സുബൈർ, വി.കെ. ബാലസുബ്രമണ്യൻ, രാഹുൽ തേൾപ്പാറ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |