വണ്ടൂർ: മൂന്ന് കാറുകളിലായി കടത്തിക്കൊണ്ടുവന്ന ഒരു കോടിയോളം രൂപയുടെ ലഹരിവസ്തുക്കൾ പൊലീസ് പിടികൂടി. കാറലുണ്ടായിരുന്ന കർണാടക സ്വദേശി സയ്യിദ് സലാഹുദ്ദീൻ (42), പോരൂർ സ്വദേശി മുജീബ് റഹ്മാൻ(40) എന്നിവരെ അറസ്റ്റ് ചെയ്തു. പ്രതികൾക്കൊപ്പമുണ്ടായിരുന്ന കൊണ്ടോട്ടി സ്വദേശികളായ ഷഫീഖ്, മുഹമ്മദ് ആഷിഖ് എന്ന അക്കു എന്നിവർ ഓടി രക്ഷപ്പെട്ടു. പോരൂർ വില്ലേജിൽ പട്ടണംകുണ്ട് ദേശത്ത് നടത്തിയ പരിശോധനയിലാണ് 38ഗ്രാം എം.ഡി.എം.എ , 21ഗ്രാം കോക്കെയ്ൻ പിടിച്ചെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |