മലപ്പുറം: സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിന് ആവേശം പകരാൻ മലപ്പുറം ജില്ലാ ഇൻഫർമേഷൻ ഓഫീസും സന്തോഷ് ട്രോഫി മീഡിയാ കമ്മിറ്റിയും സംയുക്തമായി തയ്യാറാക്കിയ പ്രമോഷണൽ വീഡിയോ ഇന്ന് പുറത്തിറങ്ങും. വൈകീട്ട് 5.30ന് മലപ്പുറം സൂര്യാ റീജൻസിയിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ ഫുട്ബാൾ താരം അനസ് എടത്തൊടിക പ്രകാശനം ചെയ്യും. മന്ത്രി വി.അബ്ദുറഹിമാൻ, മുൻ അന്തർദേശീയ ഫുട്ബാളർമാരായ ഐ.എം വിജയൻ, യു. ഷറഫലി, ഹബീബ് റഹ്മാൻ ഉൾപ്പടെയുള്ളവരാണ് വീഡിയോയിലുള്ളത്. ജില്ലാകളക്ടർ വി.ആർ പ്രേംകുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബു, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എ. ശ്രീകുമാർ, വൈസ് പ്രസിഡന്റ് വി.പി അനിൽ, സന്തോഷ് ട്രോഫി ഇവന്റ് കോ ഓർഡിനേറ്റർ യു. ഷറഫലി, സംഘാടകസമിതി ഭാരവാഹികൾ, മീഡിയാ കമ്മിറ്റി ഭാരവാഹികൾ, സ്പോർട്സ് കൗൺസിൽ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |