SignIn
Kerala Kaumudi Online
Friday, 26 April 2024 10.54 AM IST

കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

arrest
അറസ്റ്റിൽ

പെരിന്തൽമണ്ണ: നിരവധി ക്വട്ടേഷൻ കേസുകളിലെയും മയക്കുമരുന്ന് കേസുകളിലെയും പ്രതി പെരിന്തൽമണ്ണ വലിയങ്ങാടി സ്വദേശി ചക്കുങ്ങൽ നൗഫലിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. ക്രിമിനൽ കേസുകളിലും മയക്കുമരുന്ന് കേസുകളിലും ഉൾപ്പെട്ട പ്രതികൾ വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നടത്തുന്ന പ്രത്യേക പരിശോധനയിലാണ് പ്രതി അറസ്റ്റിലായത്. ഇയാളിൽ നിന്നും കഞ്ചാവ് പായ്ക്കറ്റുകളും മറ്റും പിടികൂടി.

പെരിന്തൽമണ്ണയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി മോചനദ്രവ്യമാവശ്യപ്പെടൽ, കാറിൽ ആയുധങ്ങളുമായി പിടിയിലാവൽ, കാളികാവ് പൊലീസ് കഞ്ചാവും എം.ഡി.എം.എയും പിടികൂടിയത് എന്നിവയടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നൗഫൽ ഒരു മാസം മുമ്പാണ് കഞ്ചാവ് കേസിൽ ജയിലിൽ നിന്നും ജാമ്യത്തിൽ പുറത്തിറങ്ങിയത്. വാടകവീടെടുത്ത് വീണ്ടും കഞ്ചാവ് വിൽപ്പന തുടങ്ങിയതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ പൊലീസും ജില്ലാ ആന്റി നാർക്കോട്ടിക് സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് ബൈക്കിൽ കടത്തിയ കഞ്ചാവുമായി പ്രതിയെ പിടികൂടിയത്.

ദിവസങ്ങൾക്ക് മുൻപ് വാടകവീട്ടിൽ ലഹരിപാർട്ടി നടത്തിയ ഒമ്പത് പേരെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഞ്ചാവും എം.ഡി.എം.എയും ഉപയോഗിക്കുന്നതിനാവശ്യമായ ഗ്ലാസ് ട്യൂബും ഹുഡ്ക ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. തുടർന്നും പരിശോധന ശക്തമാക്കുമെന്ന് പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം. സന്തോഷ് കുമാർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.