പൊന്നാനി: ന്യൂനപക്ഷ മോർച്ച ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊന്നാനിയിൽ ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു. പൊന്നാനി വലിയ ജാറത്തിൽ നടന്ന സംഗമത്തിൽ ബി.ജെ.പി ന്യൂനപക്ഷ മോർച്ച ദേശീയ സെക്രട്ടറി സയ്യിദ് ഇബ്രാഹിം നോമ്പുതുറ സന്ദേശം നൽകി. സയ്യിദ് നൗഷാദ് തങ്ങൾ, ബി.ജെ.പി ദേശീയ സമിതി അംഗം പി.ടി ആലിഹാജി, ബി.ജെ.പി സംസ്ഥാന സമിതിയംഗം കെ.യു ചന്ദ്രൻ, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് കള്ളിയത്ത് സത്താർ ഹാജി, ജില്ലാ പ്രഭാരി അബിൻസ് ചിറ്റിലപ്പിള്ളി, ന്യൂനപക്ഷമോർച്ച സംസ്ഥന ഉപാദ്ധ്യക്ഷൻ അജിതോമസ്, ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ലിജോയ് പോൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |